Popular Posts

മതമൈത്രിയുടെ മനോഹര ദൃശ്യം; പൂബാണംകുഴി ക്ഷേത്ര മുറ്റത്ത് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

തച്ചങ്ങാട്: (KasargodVartha) അരവത്ത് മട്ടെങ്ങാനം പൂബാണംകുഴി ക്ഷേത്രം മതമൈത്രിയുടെയും സൗഹാർദത്തിന്റെയും സംഗമവേദിയായി. ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിന്റെ അഞ്ചാം ദിനമായ വ്യാഴാഴ്ച രാവിലെ നടന്ന സർവ്വമത സമ്മേളനവും വൈകുന്നേരത്തെ സമൂഹ നോമ്പുതുറയും നാടിന്റെ മതമൈത്രി ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.

പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ നോമ്പുതുറ

പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര തിരുമുറ്റത്ത് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. ക്ഷേത്രത്തിന് സമീപപ്രദേശങ്ങളായ മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ ഇടങ്ങളിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയിൽ ഒത്തുചേർന്നു. നോമ്പുതുറയ്ക്ക് ശേഷം ക്ഷേത്രം സന്ദർശിച്ചാണ് അതിഥികൾ മടങ്ങിയത്.

പൂബാണം യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, സെക്രട്ടറി അരുൺ കുമാർ അരവത്ത്, ജോയിന്റ് സെക്രട്ടറി ശ്യാംകുമാർ തച്ചങ്ങാട്, ട്രഷറർ ശശിധരൻ തോക്കാനം എന്നിവർ അതിഥികളെ സ്വീകരിച്ചു. ക്ഷേത്ര ആഘോഷകമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി, കെ. രതീഷ്, വി. കൃഷ്ണാനന്ത്, ശ്രീകാന്ത് തച്ചങ്ങാട് തുടങ്ങിയവരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *