പൊന്നാനി മലപ്പുറം, പത്തനംതിട്ട ടൗണുകൾ ഉൾപ്പെടുത്തി അതിവേഗ റെയിൽപാതയ്ക്ക് (കേരള ഹൈസ്പീഡ് റെയിൽവേ) പുതിയ അലൈൻമെന്റുമായി മെട്രോമാൻ ഇ.ശ്രീധരൻ. 465 കിലോമീറ്റർ പാത 54,500-56,500 കോടി രൂപ ചെലവിൽ നിർമിക്കാം. നേരത്തേ 430 കിലോമീറ്ററിന് 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെ പ്രതീക്ഷിച്ചിരുന്ന ചെലവ് വിവിധ മാർഗങ്ങളിലൂടെ കുറയ്ക്കാനാകും. വിശദ പദ്ധതിരേഖയ്ക്കു മുന്നോടിയായുള്ള പ്രാഥമിക പഠനപ്രകാരം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടിഎസിൻ്റെ നാലിലൊന്നു ചെലവിൽ അതിവേഗ റെയിൽ യാഥാർഥ്യമാക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.